KottayamLatest NewsKeralaNattuvarthaNews

കാ​ണാ​താ​യ പ​ല പെ​ണ്‍​കു​ട്ടി​ക​ളും ആ​ദ്യ​മെ​ത്തി​യത് മ​ല​ബാ​ര്‍ മേ​ഖ​ല​യിൽ: കോൾ വിവരങ്ങൾ ശേഖരിച്ച് പോലീസ്

ക​ടു​ത്തു​രു​ത്തി: പ്ര​ണ​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രജിസ്റ്റർ ചെയ്ത കേ​സ് അന്വേഷണത്തിന്റെ​ ഭാ​ഗ​മാ​യി പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി. ക​ടു​ത്തു​രു​ത്തി മേ​ഖ​ല​യി​ല്‍ നി​ന്നും അ​ടു​ത്ത നാ​ളു​ക​ളി​ല്‍ കാണാതായി​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും യു​വ​തി​ക​ളു​ടെ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള, ഫോ​ണ്‍​ കോ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളാണ് പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നത്.

ഇതോടൊപ്പം, പ്ര​ണ​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളു​ടെയും ഇവരുമായി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള സ​ക​ലരുടെയും​ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ടുകാര്‍ മെനഞ്ഞ കഥയ്ക്ക് വേഷം കെട്ടുന്നവരായി പൊലീസുകാര്‍ മാറുന്നു : സന്ദീപ് വാചസ്പതി

പ്ര​ണ​യ ത​ട്ടി​പ്പി​നാ​യി നാ​ട്ടി​ലെ​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന മു​ഴു​വ​ന്‍ യു​വാ​ക്ക​ളു​ടെ​യും ഇ​വ​രെ സഹായിച്ചവരുടെയും, ഇ​വ​രു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​വ​രു​ടെയും വി​വ​ര​ങ്ങ​ൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതോടൊപ്പം പ്രാ​ദേ​ശി​ക​മാ​യി സം​ശ​യ​നി​ഴ​ലി​ല്‍ നി​ല്‍​ക്കു​ന്ന ചി​ല​യാ​ളു​ക​ളും പോ​ലീ​സ് നിരീ​ക്ഷണത്തിലാണ്.

ഇ​വ​രി​ല്‍ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ള്ള​വ​രും ഉ​ള്‍​പ്പെ​ടു​മെ​ന്നാ​ണ് ലഭ്യമായ വിവരം. ഇത്തരത്തില്‍ മുപ്പതി​ല​ധി​കം ആ​ളു​ക​ളു​ടെ ഫോ​ണ്‍ കോ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ത്രം ശേ​ഖ​രി​ച്ചി​ട്ടുള്ളത്.

ക്ഷമ പരീക്ഷിക്കരുത്, തെറ്റ് ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും: പാകിസ്ഥാന് മുന്നറിയിപ്പ് നൽകി താലിബാന്‍

അ​ടു​ത്ത കാ​ല​ങ്ങ​ളി​ല്‍ കാ​ണാ​താ​യ പ​ല പെ​ണ്‍​കു​ട്ടി​ക​ളും മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലേ​ക്കാ​ണ് ആ​ദ്യ​മെ​ത്തി​യി​രി​ക്കു​ന്ന​തെന്നും പി​ന്നീ​ട്, ഇ​വ​രി​ല്‍ പ​ല​രെ പ​റ്റി​യു​ള്ള യാ​തൊ​രു വി​വ​ര​ങ്ങ​ളും വീ​ട്ടു​കാ​ര്‍​ക്കു​പോ​ലും ല​ഭ്യ​മ​ല്ലെ​ന്നും അന്വേഷണത്തിൽ കണ്ടെത്തി.​ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് പു​റ​മെ സ്‌പെഷ്യ​ല്‍ ബ്രാ​ഞ്ചും ഇ​ന്‍റലി​ജ​ൻസ് വി​ഭാ​ഗ​വും ഇ​തു സം​ബ​ന്ധിച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button