തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പൊലീസ് പിടിയിൽ. മേത്തല സ്വദേശി ശ്രീരാജ്, ജിതിന് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍-എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രോഹിണി കണ്ണന് എന്ന ബസിലെ ജീവനക്കാരാണ് ഇവർ.
Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,835 വാക്സിൻ ഡോസുകൾ
കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ചില സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ എംഡിഎംഎ ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
എംഡിഎംഎ ഉപയോഗിച്ചാല്‍ ക്ഷീണം അനുഭവപ്പെടില്ല എന്ന തോന്നല്‍ മൂലമാണ് ജീവനക്കാര്‍ ഇത് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments