ന്യൂഡൽഹി: ടാറ്റ ഏറ്റെടുത്തതോടെ എയർ ഇന്ത്യയുടെ കൃത്യനിഷ്ഠ വര്‍ധിച്ചുവെന്ന് റിപ്പോർട്ട്. വന്‍ നഗരങ്ങളില്‍ എയര്‍ ഇന്ത്യയുടെ കൃത്യനിഷ്ഠ 28 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഡി.ജി.സി.എയുടെ റിപ്പോർട്ടിലാണ് ചൂണ്ടിക്കാണിക്കുന്നത്.
ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് പോലുള്ള നഗരങ്ങളിലാണ് കൃത്യനിഷ്ടയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ മൂന്ന് മാസത്തെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
2022 ജനുവരിയിലാണ് ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുത്തത്. അന്ന് മുതൽ എയർ ഇന്ത്യയുടെ പ്രകടനങ്ങളിൽ കൃത്യമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നാല് മെട്രോ നഗരങ്ങളില്‍ എയര്‍ ഇന്ത്യയുടെ 71.5 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments