ThiruvananthapuramKeralaNattuvarthaLatest NewsNews

ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും അയച്ചിട്ടില്ല: ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ ‘ഡൽഹി മോഡൽ’ പഠിക്കാൻ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയെന്ന ആം ആദ്മി പ്രചരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിലെ സർക്കാർ സ്കൂളുകൾ സന്ദർശിച്ചതായി ആം ആദ്മി പാർട്ടി എംഎൽഎ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ, ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് തോന്നുന്നുവെന്നും ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും അയച്ചിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കളക്ടർ രേണുരാജും വിവാഹിതരാവുന്നു

‘ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് തോന്നുന്നു, ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുൻപ് കേരള മാതൃക പഠിക്കാൻ വന്ന ഡൽഹിക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. എംഎൽഎ സ്വീകരിച്ചത് ആരെയാണെന്ന് അറിയാൻ താൽപര്യമുണ്ട്,’ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

എന്നാൽ, വിവാദമുണ്ടായതിന് പിന്നാലെ, വിശദീകരണവുമായി എഎപി കേരളഘടകം രംഗത്തുവന്നു. ഡൽഹിയിലെ വിദ്യാഭ്യാസ മോഡൽ പഠിക്കുന്നതിന്, കേരളത്തിലെ സിബിഎസ്ഇ അസോസിയേഷൻ പ്രതിനിധികളാണ് എത്തിയതെന്നും, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്ന നിലയിൽ പോസ്റ്റ് ചെയ്തതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും എഎപി കേരളഘടകം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button