ThiruvananthapuramLatest NewsKeralaNattuvarthaNews

എല്‍ഡിഎഫ് വിമര്‍ശകന്‍ ജോര്‍ജ് ജോസഫിനെതിരെ കെ.എസ് അരുണ്‍കുമാര്‍

തിരുവനന്തപുരം : എല്‍ഡിഎഫ് വിമർശകൻ റിട്ടയേര്‍ഡ് പൊലീസ് ഓഫീസര്‍ ജോര്‍ജ് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം നേതാവ് കെ.എസ് അരുണ്‍കുമാര്‍. ജോര്‍ജ് ജോസഫ് സര്‍വീസിലിരിക്കെ ഒരിക്കല്‍ പോലും എസ്‌പി ആയിട്ടില്ലെന്നും എസ്പി ആകാത്തയാള്‍ എങ്ങനെ റിട്ടയേര്‍ഡ് എസ്‌പി ആകുമെന്നും അരുണ്‍കുമാര്‍ ചോദിച്ചു.

റിട്ടയേര്‍ഡ് എസ്പി എന്ന പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വലിയ മാതൃക പൊലീസുകാരനായി ചാനല്‍ റൂമില്‍ ഇരുന്നുതള്ളുന്ന ജോര്‍ജ് ജോസഫിനെ കുറിച്ചന്വേഷിച്ചു കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് അരുണ്‍കുമാര്‍ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജോര്‍ജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ പിഒ, ഇടുക്കി എന്ന വിലാസത്തിലുള്ള ഇദ്ദേഹം സര്‍വീസ് ജീവിതത്തില്‍ ഒരിക്കലും എസ്‌പി ആയിട്ടില്ലെന്നും സര്‍വീസില്‍ ഇരുന്നപ്പോള്‍ പല തവണയായി അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടെന്നും മൂന്ന് തവണ സസ്പെന്റ് ചെയ്യപ്പെടുകയും വേതന വർദ്ധനവ് നാല് തവണ തടഞ്ഞിട്ടുണ്ടെന്നും അരുണ്‍ കുമാര്‍ ആരോപിച്ചു.

shortlink

Post Your Comments


Back to top button