KozhikodeNattuvarthaLatest NewsKeralaNews

ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ട് തകർന്നു : വീട്ടുകാർ രക്ഷപ്പെട്ടത് അ​ത്ഭു​​ത​ക​ര​മാ​യി

വ​ള​യം അ​രു​വി​ക്ക​ര​യി​ലെ കു​നി​യ​യി​ൽ രാ​ജേ​ഷി​ന്‍റെ വീ​ടി​നാ​ണ് കേടുപാട് സം​ഭ​വി​ച്ച​ത്

നാ​ദാ​പു​രം: മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന് കേടുപാട് സംഭവിച്ചു. വ​ള​യം അ​രു​വി​ക്ക​ര​യി​ലെ കു​നി​യ​യി​ൽ രാ​ജേ​ഷി​ന്‍റെ വീ​ടി​നാ​ണ് കേടുപാട് സം​ഭ​വി​ച്ച​ത്. ആളപായമില്ല.

Read Also : മോഫിയ പര്‍വീണിന്റെ മരണം, ഒന്നാം പ്രതിയ്ക്ക് തീവ്രവാദ ബന്ധമെന്ന് ആരോപണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ മി​ന്ന​ലി​ൽ വീ​ടി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തെ ചു​മ​രി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞ് ക​ല്ല് വീ​ടി​നു​ള്ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് മൂ​ന്ന് കു​ട്ടി​ക​ള​ട​ക്കം ആ​റ് പേ​ർ വീ​ട്ടി​ലെ സ്വീ​ക​ര​ണ​മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കി​ട​യി​ലേ​ക്കാ​ണ് ഭി​ത്തി​യി​ൽ നി​ന്ന് അ​ട​ർ​ന്ന് വീ​ണ ക​ല്ല് പ​തി​ച്ച​ത്. എ​ന്നാ​ൽ, വീ​ട്ടി​ലു​ള്ള​വ​ർ അ​ത്ഭു​​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങളും ഇടിമിന്നലിൽ നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button