CricketLatest NewsNewsSports

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍: കൊല്‍ക്കത്ത ഗുജറാത്തിനെയും ബാംഗ്ലൂര്‍ ഹൈദരാബാദിനെയും നേരിടും

മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. ആറ് കളിയില്‍ അഞ്ചിലും ജയിച്ച ഗുജറാത്തിന് 10 പോയിന്റുണ്ട്. ഏഴ് കളിയില്‍ മൂന്ന് ജയവും നാല് തോല്‍വിയുമായി ആറ് പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്.

രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. മോശം തുടക്കത്തിന് ശേഷം തുടര്‍ച്ചയായ നാല് ജയങ്ങളുമായി മികച്ച ഫോമിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

Read Also:- ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

നായകന്‍ ഫാഫ് ഡുപ്ലെസി നല്‍കുന്ന തകര്‍പ്പന്‍ തുടക്കവും ദിനേശ് കാര്‍ത്തിക്കിന്റെ മിന്നും ഫിനിഷിംഗുമാണ് ബാംഗ്ലൂര്‍ മുന്നേറ്റത്തിന്റെ സവിശേഷത. ഏഴ് കളിയില്‍ 119 റണ്‍സ് മാത്രം നേടിയ കോഹ്ലി ഫോമിലേക്കുയർന്നിട്ടില്ല. ചെന്നൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായിരുന്ന ജോഷ് ഹെയ്‌സല്‍വുഡ് ആര്‍സിബി ജേഴ്‌സിയിലും മികച്ച ഫോമിലാണ്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഹൈദരാബാദിന് നേരിയ മേല്‍ക്കൈയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button