കൂത്താട്ടുകുളം: കിഴകൊമ്പ് മങ്ങാട്ട് അമ്പലത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ. കിഴകൊമ്പ് വേലംപറമ്പില്‍ വിപിന്‍ സി. നായരെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : 40 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതി: ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാവിലെ പൂജക്ക് വന്ന ശാന്തിയാണ് മോഷണം നടന്നത് കണ്ടെത്തിയത്.
തുടർന്ന്, അമ്പലത്തില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ സഹായത്തോടെയാണ് തെളിവ് കണ്ടെത്തിയത്. ഒരു മാസം മുമ്പ് ഇതേ അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിപ്പൊളിച്ച് മോഷണം നടത്തിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments