സുന്ദരി എന്നാൽ മെലിഞ്ഞു നീണ്ടിരിക്കുന്നവൾ എന്നൊരു പൊതു ബോധമാണ് സമൂഹത്തിനുള്ളത്. അതുകൊണ്ട് തന്നെ അത്തരം ശരീരപ്രകൃതി ഇല്ലാത്ത ആളുകൾക്ക് നേരെ വിമർശനം ഉയരാറുണ്ട്. നിറത്തിന്റെയും ശരീര പ്രകൃതിയുടെയും പേരിൽ ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വരുന്ന നിരവധി പേരുണ്ട്. സീറോ സൈസും ഒതുങ്ങിയ അരക്കെട്ടുകളും മാത്രം റാംപില്‍ കണ്ട് ശീലിച്ചവര്‍ക്ക് മുന്നിൽ സൗന്ദര്യത്തിന്റെ പുത്തൻ ശരീര ഭംഗി അവതരിപ്പിച്ച സുന്ദരി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ആ ചിത്രം മുന്‍നിര്‍ത്തി ഹൃദ്യമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രുതി കിഷന്‍ കുരുവി.
‘അന്നുമിന്നും സ്ത്രീ സൗന്ദര്യ സങ്കല്‍പമെന്നു പറയുന്നത് മെലിഞ്ഞു ഷേപ്പ് ആയ ബോഡി തന്നെയാണ്. അരുത്. സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാല്‍ തെറ്റി.സൗന്ദര്യ മത്സരങ്ങളില്‍, ഫാഷന്‍ ഷോകളില്‍, പരസ്യ ചിത്രങ്ങളില്‍ സിനിമയില്‍ എല്ലാം തന്നെ വടിവൊത്ത ശരീരമുള്ള വെളുത്ത് തുടുത്തവരെ മാത്രം കാണാന്‍ കഴിയുന്നു. അവിടെ ഇങ്ങനെയൊരു ചിത്രം തടിയുടെ പേരില്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് ചില്ലറയല്ല.’ ശ്രുതി കുറിക്കുന്നു.
read also: ഓപ്പറേഷൻ മത്സ്യ: വീണ്ടും ‘കേടായ’ മത്സ്യം, പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്
കുറിപ്പ് പൂര്‍ണരൂപം,
അഴക്… അന്നുമിന്നും സ്ത്രീ സൗന്ദര്യ സങ്കല്‍പമെന്നു പറയുന്നത് മെലിഞ്ഞു ഷേപ്പ് ആയ ബോഡി തന്നെയാണ്. അരുത്. സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാല്‍ തെറ്റി. മെലിഞ്ഞിരിക്കുക എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നാണ് അര്‍ഥം എന്നരീതിയില്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പച്ചവെള്ളം കുടിച്ചാല്‍ പോലും തടി വെക്കുന്നവര്‍ മെലിഞ്ഞിരിക്കുന്നവരെ അസൂയയോടെ നോക്കാറുണ്ട്.
സൗന്ദര്യ മത്സരങ്ങളില്‍, ഫാഷന്‍ ഷോകളില്‍, പരസ്യ ചിത്രങ്ങളില്‍ സിനിമയില്‍ എല്ലാം തന്നെ വടിവൊത്ത ശരീരമുള്ള വെളുത്ത് തുടുത്തവരെ മാത്രം കാണാന്‍ കഴിയുന്നു. അവിടെ ഇങ്ങനെയൊരു ചിത്രം തടിയുടെ പേരില്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് ചില്ലറയല്ല. വണ്ണമുള്ളവരില്‍ 99% പേരും തിന്ന് കൊഴുത്തതെന്നും തടിച്ചി എന്നും ചക്കപോത്തെന്നും ഒക്കെയായി എന്തെല്ലാം പേരുകള്‍ കേട്ടിട്ടുണ്ടാകണം.
അസുഖമോ പാരമ്ബര്യമോ പ്രസവ ശേഷമോ ഒക്കെയായി ഒരാള്‍ തടി വെക്കുന്നതിനു കാരണങ്ങള്‍ അനവധിയാണ്. ഭാര്യയൊന്ന് തടിച്ചാല്‍ പട്ടിണിക്കിടുന്ന ആണുങ്ങളുള്ള ലോകത്ത്, വണ്ണത്തെ ഓര്‍ത്തു ആകുലപ്പെട്ട് ഇഷ്ട ഭക്ഷണം മുതല്‍ ഇഷ്ട വസ്ത്രം വരെ ഉപേക്ഷിക്കേണ്ടി വരുന്നവര്‍ക്ക് മുന്നില്‍ ചാടി തൂങ്ങിയ വയറുമായി കോണ്‍ഫിഡന്‍സോടെ ഒരുപെണ്ണ് നടന്നുവരുന്നത് തന്നെയാണ് അഴക്. Every body is beautiful.
Post Your Comments