Latest NewsNewsInternationalGulfQatar

വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന തടവുകാർക്ക് പഠിക്കാം: അവസരമൊരുക്കി ഖത്തർ

ദോഹ: വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന തടവുകാർക്ക് പഠനത്തിന് അവസരമൊരുക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിലെ പീനൽ ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സൗദ് അൽ ഒതെയ്ബിയും കമ്യൂണിറ്റി കോളജ് പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം അൽ നുഐമിയും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.

Read Also: സാന്ത്വന പരിപാലന രംഗത്ത് കേരളം മാതൃക: മന്ത്രി വീണാ ജോര്‍ജ്

പീനൽ ഇൻസ്റ്റിറ്റിയൂഷൻസിലെ തടവുകാരിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലർ ബിരുദ പഠനം നടത്താൻ കമ്യൂണിറ്റി കോളജ് പ്രവേശനം നൽകുമെന്ന് അധികൃതർ അറിയിച്ചു. വ്യത്യസ്ത മേഖലകളിൽ കഴിവുകൾ സ്വായത്തമാക്കാനുള്ള അവസരമാണ് ഇതോടെ തടവുകാർക്ക് ലഭിക്കുന്നത്.

Read Also: ലോക റെക്കോർഡ് സൃഷ്ടിച്ച് ബിഹാർ ബിജെപി, പാറിപ്പറന്നത് 78000 ദേശീയപതാകകൾ: തിരുത്തിയത് പാകിസ്ഥാന്റെ റെക്കോർഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button