പാട്ന: രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1857-ലെ വീർ കുൻവർ സിങ്ങിന്റെ കലാപത്തിന്റെ സ്മരണാർത്ഥം നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ ബീഹാറിൽ എത്തിയതായിരുന്നു അദ്ദേഹം. 77,000-ത്തിലധികം ബി.ജെ.പി പ്രവർത്തകർ ആണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
Also Read:പ്രതിഷേധക്കാരെ ബൂട്ടിട്ടു ചവിട്ടി വിവാദത്തിലായ സിവിൽ പൊലീസ് ഓഫീസർ ഷബീർ ഇതുവരെ നേടിയത് 5 സസ്പെൻഷനുകൾ
‘2047ല്‍ സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി ഇന്ത്യയെ മാറ്റും. അതാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. കൊവിഡ് മഹാമാരിയെ ചെറുക്കല്‍, വാക്‌സിനേഷന്‍ പ്രക്രിയ, ദരിദ്രര്‍ക്ക് റേഷന്‍ നല്‍കുക എന്നീ കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ വലിയ വിജയമായിരുന്നു. ലാലു പ്രസാദ് യാദവിന്റെ പോസ്റ്ററുകള്‍ കൂടുതല്‍ ഒട്ടിച്ചാലൊന്നും സംസ്ഥാനത്ത് നിലനിന്നിരുന്ന ജംഗിള്‍ രാജിന്റെ ഓര്‍മ്മകള്‍ മാച്ചു കളയാന്‍ പറ്റില്ല’, അമിത് ഷാ പറഞ്ഞു.
ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡി സഖ്യത്തോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് അമിത് ഷായുടെ ബീഹാര്‍ സന്ദര്‍ശനം. ബി.ജെ.പി നേതാക്കളുമായ ജെഡിയു ബന്ധത്തെ കുറിച്ച് അമിത് ഷാ ചര്‍ച്ച നടത്തുമെന്നാണ് വിവരം.
Post Your Comments