ന്യൂഡൽഹി: യുകെ പ്രധാനമന്ത്രിയെന്ന നിലയിൽ തന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പ്രസ്താവനയിൽ ബോറിസ് ജോൺസൺ പറഞ്ഞു, ‘നരേന്ദ്ര, എന്റെ ഖാസ് ദോസ്ത് (പ്രത്യേക സുഹൃത്ത്)’. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര-വ്യാപാര കരാറിനെക്കുറിച്ച് സംസാരിച്ച ജോൺസൺ പറഞ്ഞു, ‘അടുത്ത ആഴ്ച ഇവിടെ ചർച്ചകൾ ആരംഭിക്കുന്നതിനാൽ, ദീപാവലിയോടെ അത് പൂർത്തിയാക്കാൻ ഞങ്ങൾ ഞങ്ങളുടെ ചർച്ചക്കാരോട് പറയുന്നു.’
അതേസമയം, റഷ്യ ഉക്രൈൻ യുദ്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
പുടിനുമായി നിരവധി തവണ സംസാരിച്ച ഏക ഭരണാധികാരി നരേന്ദ്രമോദിയാണെന്നും, ലോകസമാധാനത്തിനായി ഇന്ത്യ നടത്തുന്ന പരിശ്രമം പ്രശംസിക്കപ്പെടേണ്ടതാണെന്നും, യുക്രെയ്‌നെ ആക്രമിക്കാതിരിക്കാൻ റഷ്യയ്‌ക്ക് മേൽ പരിശ്രമം നടത്തിയ ഏക രാജ്യം ഇന്ത്യയാണെന്നും ബോറിസ് ജോൺസൻ പറഞ്ഞു. ലോകരാഷ്‌ട്രങ്ങൾ ഒന്നടങ്കം ഒരു നിസ്സഹായ രാജ്യത്തിനായി പരിശ്രമിക്കുകയാണ്.
ഇന്ത്യയുടെ പരിശ്രമവും ഏറെ പ്രതീക്ഷ നൽകി. നരേന്ദ്രമോദിയുടെ നയങ്ങൾ സുതാര്യമാണ്. യുക്രെയ്‌നെ ആക്രമിക്കാതിരിക്കാൻ സാധിക്കാവുന്ന എല്ലാ ശ്രമങ്ങളും നടത്തിയെന്ന് അറിയുന്നതിൽ ഏറെ സന്തോഷിക്കുന്നുവെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ബോറിസ് ജോൺസൻ പറഞ്ഞു.
Post Your Comments