KeralaLatest NewsNews

റെയിൽവേ സ്റ്റേഷനിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(കാസ്പ്) താത്കാലിക കിയോസ്‌ക് സ്ഥാപിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹെൽത്ത് മേളയുടെ ഭാഗമായാണു കിയോസ്‌ക് സ്ഥാപിച്ചത്.

Read Also: വ്യാജ രേഖകളും ഇക്കിളി കഥകളുമായി വിദ്വേഷ പ്രചാരണങ്ങൾ : രാഹുൽ ഈശ്വറിനു പിന്തുണയുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

ആയുഷ്മാൻ ഭാരത്, പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന/ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കും. റെയിൽവേ ഡിവിഷണൽ മാനേജർ ആർ. മുകുന്ദ കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷന്റെ പുറത്തേക്കുള്ള കവാടത്തിനരികിൽ ഏപ്രിൽ 27 വരെ കിയോസ്‌ക് പ്രവർത്തിക്കും.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ദ്ധ നഗ്ന ശരീരം കണ്ടെത്തി : മുഖം പകുതി വെന്തനിലയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button