തിരുവനന്തപുരം: യുവാക്കള്‍ക്ക് തൊഴിലില്ലാത്തതുകൊണ്ടാണ് സ്വർണ്ണം കടത്തുന്നതെന്ന് ഡിവൈഎഫ്ഐ സംഘടനാ റിപ്പോർട്ട്. യുവാക്കള്‍ക്ക് തൊഴിലില്ലാതായതോടെ വേഗത്തില്‍ ധനസമ്പാദനം നടത്തുന്നതിന് സ്വര്‍ണകള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന ‘സ്വര്‍ണം പൊട്ടിക്കല്‍’ സംഘങ്ങളില്‍വരെ യുവാക്കള്‍ ചേക്കേറുന്ന സ്ഥിതിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
‘തൊഴിലില്ലായ്മ വലതുപക്ഷ വ്യതിയാനം മൂലമുള്ള സാമ്പത്തിക നയങ്ങളുടെ ഉപോല്‍പന്നങ്ങളാണ്. ഇതിനെ ചെറുക്കാന്‍ പന്തം കൊളുത്തി പ്രകടനം പോര, മഹാസമരങ്ങളാണ് വേണ്ടത്. വലതുപക്ഷ വ്യതിയാനത്തെ ചെറുക്കാന്‍ നാളുകള്‍ നീളുന്ന കാമ്പയിന്‍ നടത്താന്‍ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. സില്‍വര്‍ലൈന്‍ നടപ്പാക്കുന്ന വിഷയത്തില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കണം’, റിപ്പോർട്ടിൽ പറയുന്നു.
‘പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് പദ്ധതിയുടെ ഗുണഫലങ്ങള്‍ ബോധ്യപ്പെടുത്തണം. തുടര്‍ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാനുള്ള നീക്കമാണ് മഴവില്‍ സഖ്യത്തിലൂടെ സില്‍വര്‍ലൈനിന് എതിരായ സമരം. ഡിവൈഎഫ്ഐക്ക് സ്വതന്ത്ര വ്യക്തിത്വമാണ്. എന്നാല്‍, നിലവിലെ ഇടതുസര്‍ക്കാറിന്റെ ജനകീയ ബദലിനെ അംഗീകരിക്കുന്നു’, റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments