KeralaLatest NewsNewsEducation

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇനി കാതലായ മാറ്റങ്ങൾ:  നിർദേശങ്ങൾക്ക് തത്ത്വത്തിൽ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇനി അടിമുടി മാറ്റങ്ങൾ സംഭവിക്കും. ഇതിനായുള്ള
മാറ്റങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷനുകൾ സമർപ്പിച്ച കരടു നിർദേശങ്ങൾക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അംഗീകാരം നൽകി. പരീക്ഷാ രീതികളിലും സർവകലാശാലകളുടെ പ്രവർത്തനങ്ങളിലും ഉൾപ്പെടെ മാറ്റം വരും. നടപടികൾ ഘട്ടങ്ങളായി ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർത്തിയാക്കാനും തീരുമാനമായി. പരീക്ഷാ പരിഷ്കരണ കമ്മീഷൻ ഈ മാസം അവസാനവും ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ അടുത്തമാസം ആദ്യവും അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് സർവകലാശാലാ പരീക്ഷകൾ, ഭരണനിർവഹണം, വിദ്യാർഥി പോർട്ടൽ തുടങ്ങിയവയൊക്കെ ഏകീകരിച്ചുള്ള പ്രവർത്തന സംവിധാനം ഒരുക്കും. ഇതോടെ പരീക്ഷകൾ, ഫലം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ വേഗത്തിലാകും.

ഓരോ കോഴ്സിന്റെയും ആദ്യ രണ്ട് സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കോളേജുകളുടെ ചുമതലയാക്കും. എല്ലാ പരീക്ഷകളും ക്രെഡിറ്റുകൾക്ക് അനുസരിച്ചാക്കും.

പരീക്ഷയ്ക്ക് കൂളിങ് സമയം അനുവദിക്കും. പുനർമൂല്യനിർണയ നടപടികൾ ഓൺലൈനാക്കുവാനും നിര്‍ദേശമുണ്ട്. എന്നാല്‍,  കാര്യങ്ങളിൽ അന്തിമ തീരുമാനം ചർച്ചകൾക്കുശേഷം മാത്രമാകും.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനാവകാശ നിയമം നടപ്പാക്കുന്നതും പരിഗണിക്കുന്നുണ്ട്. ഓരോ കാര്യത്തിനും സമയം നിശ്ചയിച്ചാകും പ്രവർത്തനം. ഭരണ സംവിധാനം ലളിതമാക്കാൻ നടപടിയുണ്ടാകും. പരീക്ഷകൾ കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ നിലവിൽ സെനറ്റ് ചേരേണ്ടതുണ്ട്. ഈ അധികാരം സിൻഡിക്കേറ്റിന് കൈമാറുന്ന നടപടിയുണ്ടാകും. എന്നാൽ, വേഗത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കും. സർവകലാശാല നിയമങ്ങളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച കമ്മീഷന്റെ കരട് റിപ്പോർട്ടുകൂടി ലഭ്യമായ ശേഷം കൂടുതൽ ചർച്ചകൾ നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button