അമ്പായത്തോട്: നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ചാരംതൊട്ടിയിൽ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Read Also : ‘നരേന്ദ്ര, എന്റെ പ്രത്യേക സുഹൃത്ത്’: ഇന്ത്യയിലെ ആദ്യ സന്ദർശനത്തിൽ ബോറിസ് ജോൺസൺ
അമ്പായത്തോട് സെന്റ് ജോർജ് യുപിസ്കൂളിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം നടന്നത്. കൊട്ടിയൂർ ഭാഗത്തു നിന്ന് അമ്പായത്തോടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂണുകൾ പൊട്ടിവീണ് ഗതാഗത തടസമുണ്ടായി.
Leave a Comment