MalappuramKeralaNattuvarthaLatest NewsNews

നാടുകാണി ചുരത്തില്‍ ചരക്കുലോറികള്‍ കുടുങ്ങി ​ഗതാ​ഗതം തടസപ്പെട്ടത് മണിക്കൂറുകളോളം

ഇന്നലെ രാവിലെ പത്തോടെ തമിഴ്നാടി‍ന്‍റെ ഭാഗത്ത് പോപ്പ്സണ്‍ എസ്റ്റേറ്റിന് സമീപവും വൈകീട്ട് നാലിന് പൊട്ടുങ്ങല്‍ 65ലുമാണ് ചരക്കുലോറികള്‍ കുടുങ്ങിയത്

നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ ചരക്കുലോറികള്‍ കുടുങ്ങി രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ പത്തോടെ തമിഴ്നാടി‍ന്‍റെ ഭാഗത്ത് പോപ്പ്സണ്‍ എസ്റ്റേറ്റിന് സമീപവും വൈകീട്ട് നാലിന് പൊട്ടുങ്ങല്‍ 65ലുമാണ് ചരക്കുലോറികള്‍ കുടുങ്ങിയത്.

ചരക്കുകളുമായി കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോവുന്ന ലോറികളാണ് റോഡി‍ന്‍റെ വീതികുറഞ്ഞ ഭാഗത്ത് കുഴിയില്‍ കുടുങ്ങിയത്. റോഡ് അപ്പാടെ അടച്ച്‌ ലോറികള്‍ കുടുങ്ങിക്കിടന്നതിനാല്‍ മറ്റു വാഹനങ്ങളും റോഡിൽ കുടുങ്ങുകയായിരുന്നു. രണ്ട് സമയത്തും ഒരു മണിക്കൂര്‍ വീതം ഗതാഗതം മുടങ്ങി.

Read Also : ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയ രണ്ട് പേർ പിടിയിൽ, വാഹനങ്ങൾ കണ്ടെത്തി

അതേസമയം തമിഴ്നാടി‍ന്‍റെ ഭാഗത്ത് റോഡിലെ കുഴികള്‍ മൂലം ലോറികള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാണ്. ഇതുമൂലമുണ്ടാകുന്ന ഗതാഗത തടസ്സം മറ്റു വാഹനങ്ങളെയും ബാധിക്കുന്നുണ്ട്. തകര്‍ന്ന റോഡ് യാത്രയോഗ‍്യമാക്കണമെന്നാണ് ആവശ‍്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button