Latest NewsNewsIndia

കോര്‍ബെവാക്സിന് 5 – 11 വയസിനിടയിലുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി

ന്യൂഡല്‍ഹി: കൊറോണയ്ക്കെതിരായി നിര്‍മിച്ച പ്രതിരോധ വാക്സിനായ കോര്‍ബെവാക്സിന് 5 – 11 വയസിനിടയിലുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി. ഡിജിസിഐയാണ് കുട്ടികളില്‍ വാക്സിന്‍ എടുക്കാന്‍ കോര്‍ബെവാക്സിന് അംഗീകാരം നല്‍കിയത്.

Read Also : വനിത ഹോസ്റ്റലില്‍ രാതി കാലങ്ങളിൽ പെൺ വേഷത്തിൽ എത്തുന്ന അജ്ഞാതൻ ഒടുവിൽ പിടിയിൽ

ബയോളജിക്കല്‍ ഇ ലിമിറ്റഡ് തയ്യാറാക്കിയ ഇന്ത്യയുടെ തദ്ദേശീയ വാക്സിനാണിത്. നേരത്തെ കോര്‍ബെവാക്സിന് 12-14 വയസിന് ഇടയിലുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി മൂന്ന് മുതലാണ് 18ന് താഴെ പ്രായമുള്ളവര്‍ക്ക് കൊറോണ പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കാന്‍ ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 15-18 വയസിന് ഇടയിലുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ വിതരണം ചെയ്തത്. ഇവര്‍ക്ക് നല്‍കിയിരുന്നത് ഭാരത് ബയോടെക്കിന്റെ കൊവാക്സിനായിരുന്നു. ശേഷം മാര്‍ച്ച് 16 ആയപ്പോഴേക്കും 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചു.

ഫെബ്രുവരി 21-നായിരുന്നു കുട്ടികള്‍ക്ക് കോര്‍ബെവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത്. 28 ദിവസത്തെ ഇടവേളയില്‍ നല്‍കപ്പെടുന്ന രണ്ട് ഡോസ് വാക്സിനാണ് കോര്‍ബെവാക്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button