ThrissurLatest NewsKeralaNattuvarthaNews

കൈകഴുകാൻ പോയ കുട്ടിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

. നിഷ പ്രകാശ് ദമ്പതികളുടെ ഏകമകനായ ആകർഷാണ് മരിച്ചത്

തൃശൂർ: മൂന്നാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു. നിഷ പ്രകാശ് ദമ്പതികളുടെ ഏകമകനായ ആകർഷാണ് മരിച്ചത്. എട്ട് വയസ്സുകാരനായ ആകർഷ് വീടിന്റെ എർത്ത് കമ്പിയോട് ചേർന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

മറ്റത്തൂർ കുന്നിൽ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകഴുകാൻ പോയ കുട്ടി തിരിച്ച് വരുന്നത് കാണാതെ വീട്ടുകാർ തിരഞ്ഞ് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

REad Also : രാമൻ സീതക്ക് ഇറച്ചി വേവിച്ച് കൊടുത്തു, സീത മാനിന് പുറകെ ഓടിയത് മാനിന്റെ ഇറച്ചി ഭക്ഷണമാക്കാൻ: ഡോ.അസീസ് തരുവണ

കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ എർത്ത് കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തിയത്. പഴയവീടായതിനാൽ തന്നെ മൺചുമരിൽ ആണിയടിച്ച നിലയിലായിരുന്നു എർത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. സംഭവത്തിൽ, കൊടകര ഇലക്ട്രിക്കൽ സെക്ഷൻ എൻജിനിറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തും.

കൊടകര എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആകർഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button