കാബൂൾ: അഫ്ഗാനിൽ സ്‌ഫോടന പരമ്പര. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നടന്ന സ്ഫോടനങ്ങളിൽ 30 ലധികം പേരാണ് കൊല്ലപ്പെട്ടത്. 80 ലധികം പേർക്ക് സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തു. കാബൂൾ, ബാൽഖ് പ്രവശ്യയിലെ മസാർ-ഇ ഷെരീഫിലെ പള്ളി, കുന്ദൂസ് നഗരം തുടങ്ങിയ സ്ഥലങ്ങളിലാണ് സ്‌ഫോടനങ്ങൾ നടന്നത്.
കാബൂളിലാണ് കഴിഞ്ഞ ദിവസം ആദ്യം സ്ഫോടനം ഉണ്ടായത്. റോഡരികിലുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. പിന്നീട് ബാൽഖിലെ മസാർ ഇ ഷെരീഫ് പള്ളിയിൽ സ്ഫോടനമുണ്ടായി. പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 20 ലധികം പേർ കൊല്ലപ്പെടുകയും 65 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്ദൂസ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ 10 പേരാണ് കൊല്ലപ്പെട്ടു.
അതേസമയം, രണ്ട് ദിവസത്തിന് മുമ്പ് പടിഞ്ഞാറൻ കാബൂളിലെ ഒരു സ്‌കൂളിൽ സ്ഫോടനം നടന്നിരുന്നു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഈ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
Post Your Comments