KeralaNattuvarthaLatest NewsIndiaNews

തണ്ടപ്പേരിനു പോലും അവകാശമില്ലാത്ത ഭൂരഹിതരായവർക്ക് ഭൂമി ലഭ്യമാക്കുന്ന സർക്കാർ, ഇത് ചരിത്രം: മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: തണ്ടപ്പേരിനു പോലും അവകാശമില്ലാത്ത ഭൂരഹിതരായവർക്ക് ഭൂമി ലഭ്യമാക്കുന്ന ചരിത്ര നേട്ടമാണ് പിണറായി സർക്കാർ സ്വന്തമാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഒന്നാം പിണറായി സര്‍ക്കാര്‍ കേരളത്തിലുടനീളം തുടക്കം കുറിച്ച പട്ടയവിതരണം രണ്ടാം പിണറായി സര്‍ക്കാര്‍ തുടരുകയാണെന്നും ഏപ്രില്‍ 21ഓടെ ചരിത്ര സംഭവമായി മാറുമെന്നും മന്ത്രി പറഞ്ഞു.

Also Read:മൂന്നരവയസ്സുകാരിയ്ക്ക് പീഡനം : പ്രതിക്ക് എട്ടു വർഷം തടവും പിഴയും

‘കഴിഞ്ഞ സര്‍ക്കാര്‍ 17,10,000 പട്ടയങ്ങള്‍ വിതരണം ചെയ്ത് റെക്കോര്‍ഡിട്ടു. ജില്ലയില്‍ 4660 പേര്‍ ഭൂമിയുടെ പുതിയ അവകാശികളായി മാറും. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് കേവലം കൈവശം ഇരിക്കുന്നവര്‍ക്ക് പട്ടയം കൊടുക്കുകയെന്നത് മാത്രമല്ല. സംസ്ഥാനത്ത് തണ്ടപ്പേരിനു പോലും അവകാശമില്ലാത്ത ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’, അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇപ്പോഴും പട്ടയം കിട്ടാത്ത ഒരുപാട് മനുഷ്യരുണ്ട്. സ്വന്തം ഭൂമിയിൽ ക്രയവിക്രയം ചെയ്യാനാകാതെ ബുദ്ധിമുട്ടുന്നവരാണ് ഇവരിൽ പലരും. കൃത്യമായ കണക്കെടുപ്പ് നടത്തിയാൽ സർക്കാർ പട്ടയം നൽകിയതിന്റെ എത്രയോ മടങ്ങ് കൂടുതലായിരിക്കും പട്ടയം ഇല്ലാത്തവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button