തിരുവനന്തപുരം. ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെൻഷൻ നീട്ടി.
ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്.പ്രദീപിന്റെ സസ്‌പെന്‍ഷന്‍ കാലാവധിയാണ് നീട്ടിയത്. പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഷന്‍ കാലാവധിയിലും പല ദിവസങ്ങളിലും സ്‌കൂളില്‍ എത്തുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ജീവനക്കാരിയുടെ അമ്മ മന്ത്രി വി.ശിവന്‍കുട്ടിക്ക് കത്തയച്ചിരുന്നു.
ഇതോടെയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.
ജോലി സ്ഥലത്ത് മകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും മകളെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സി.എസ്. പ്രദീപ് മെസേജുകളിലൂടെയും ഫോണിലൂടെയും ദുരുദേശ്യത്തോടെ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി വിദ്യാഭ്യാസ, കായിക വകുപ്പുകളില്‍ നവംബറിലാണു യുവതി പരാതിയില്‍ നല്‍കിയത്. ഫോണ്‍ രേഖകളും ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Post Your Comments