KozhikodeNattuvarthaLatest NewsKeralaNews

പേരമകൾ മരിച്ചതറിഞ്ഞ് വയോധികൻ മരിച്ചു : മരണങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ

വെണ്ടല്ലൂര്‍ റോഡില്‍ അബൂബക്കര്‍ മാസ്റ്റര്‍ (68), ഇദ്ദേഹത്തിന്‍റെ പേരമകളും അതളൂരിലെ ചേരിയത്ത് റിയാസിന്‍റെ ഭാര്യയുമായ ജുനൂദ (23) എന്നിവര്‍ ആണ് മരിച്ചത്

വളാഞ്ചേരി: കൊട്ടാരം നടക്കാവില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വയോധികനും പേരമകളും മരിച്ചു. വെണ്ടല്ലൂര്‍ റോഡില്‍ അബൂബക്കര്‍ മാസ്റ്റര്‍ (68), ഇദ്ദേഹത്തിന്‍റെ പേരമകളും അതളൂരിലെ ചേരിയത്ത് റിയാസിന്‍റെ ഭാര്യയുമായ ജുനൂദ (23) എന്നിവര്‍ ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ജുനൂദ കൊട്ടാരത്തുള്ള മാതാവിന്‍റെ വീട്ടില്‍ മരിച്ചത്. പേരക്കുട്ടിയുടെ മരണ വിവരമറിഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ച അബൂബക്കര്‍ മാസ്റ്ററെ രാത്രിയോടെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ച 3.30ഓടെ മരിക്കുകയായിരുന്നു.

Read Also : നിമിഷ പ്രിയയെ മോചിപ്പിക്കാനാകുമോ? തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍

അബൂബക്കര്‍ മാസ്റ്ററുടെ ഭാര്യ: കുറ്റിപുറത്തൊടുവില്‍ സുലൈഖ (കാരത്തൂര്‍). മക്കള്‍: സാജിദ (അധ്യാപിക, ടി.ആര്‍.കെ.യു.പി സ്കൂള്‍ വെങ്ങാട്), മുഹമ്മദ് അഷ്റഫ് (കെ.എം.സി.സി നേതാവ് ദുബൈ), ഷംന മോള്‍ (അധ്യാപിക, ടി.ആര്‍.കെ.യു.പി സ്കൂള്‍ വെങ്ങാട്). മരുമക്കള്‍: അബ്ദുല്‍ മജീദ് പാണ്ടികശാല, ഷര്‍മിന, ഷൗക്കത്തലി വലിയകുന്ന്. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, ഉമ്മര്‍, ഉസ്മാന്‍, അലി, ഹംസ, മുഹമ്മദ് മന്നര്‍, പാത്തുമ്മു, ബീവി.

ജുനൂദയുടെ മകന്‍: ഐസം റിയാസ്. മൃതദേഹം ഭര്‍ത്താവിന്‍റെ സ്വദേശമായ അതളൂരില്‍ ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button