Latest NewsArticleUAENewsIndiaGulfWriters' Corner

യുഎഇയിൽ ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നതിന് പിന്നിൽ

180 ഇന്ത്യൻ പ്രവാസികൾ ബഹ്‌റൈനിൽ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ സർക്കാർ പറയുന്നു

തൊഴിൽ നഷ്ടവും മാനസികവും വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളാൽ യുഎഇയിൽ ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക ഭദ്രതയ്ക്കും കുടുംബ ഭദ്രതയ്ക്കും മുൻ തൂക്കം നൽകിയാണ് ഭൂരിഭാഗം പേരും പ്രവാസികളാകുന്നത്. എന്നാൽ, പ്രവാസ ജീവിതത്തിനിടയിൽ തന്നെ ജീവൻ അവസാനിപ്പിക്കുകയാണ് പലരും. കൂടുതൽ പേരും മകളും ഭാര്യയും അടങ്ങുന്ന കുടുംബത്തിനൊപ്പമാണ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് എന്നതും ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

2014 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, 180 ഇന്ത്യൻ പ്രവാസികൾ ബഹ്‌റൈനിൽ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ സർക്കാർ പറയുന്നു. ഇന്ത്യൻ പാർലമെന്റ് അംഗത്തിന് നൽകിയ മറുപടിയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കണക്കുകൾ പ്രകാരം യുഎഇയിൽ 600-ലധികം ഇന്ത്യൻ പൗരന്മാർ ആത്മഹത്യ ചെയ്തപ്പോൾ, കുവൈറ്റിൽ ഇത് 545 ആണ്. ഇതേ കാലയളവിൽ, സൗദി അറേബ്യയിൽ മുന്നൂറിലധികം ഇന്ത്യൻ പ്രവാസികൾ ആത്മഹത്യ ചെയ്തു, ഒമാനിൽ 123 പേരായിരുന്നു ആത്മഹത്യ തെരഞ്ഞെടുത്തത്.

read also: ഡി.വൈ.എഫ്.ഐ പ്രസിഡന്റ് ആകാൻ ചിന്ത ജെറോം ?

2007 മുതലാണ് ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യ നിരക്ക് വർദ്ധിച്ചിരിക്കുന്നത്. തിരിച്ചടയ്ക്കാത്ത വായ്പകളിൽ നിന്നോ മറ്റ് സാമ്പത്തിക സമ്മർദ്ദങ്ങളിൽ നിന്നോ ഉള്ള കടങ്ങളുടെ ഫലമാണ് ഈ ആത്മഹത്യകൾ. കടം മൂലമുണ്ടാകുന്ന സാമൂഹിക അവഹേളനവും അനധികൃത സ്വകാര്യ പണമിടപാടുകാരിൽ നിന്നുള്ള പീഡനവും ഇടത്തരം ഇന്ത്യൻ കുടുംബങ്ങളെ ആത്മഹത്യ ഉൾപ്പെടെയുള്ള അങ്ങേയറ്റത്തെ നടപടികളിലേക്ക് നയിക്കുന്നുവെന്നു സഹായ പ്രവർത്തകർ പറയുന്നു

ഒരു വ്യക്തി എപ്പോഴാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത് – അയാളുടെ വീട്ടിലെ ചെലവുകൾ നടത്താൻ കഴിയാതെ വരുമ്പോൾ, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സാമ്പത്തിക ബാധ്യത പങ്കുവയ്ക്കാൻ കഴിയാതെ മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ, കുട്ടികളുടെ സ്കൂൾ ഫീസിന് പണമില്ലാതെ വരുമ്പോൾ. ഇത്തരം സമ്മർദ്ദങ്ങൾക്കിടയിൽ നിന്നും ഒരു ഒളിച്ചോട്ടം എന്ന നിലയിലാണ് പലരും ആത്മഹത്യ തെരഞ്ഞെടുക്കുന്നത്.

read also: രാത്രിയില്‍ വാഹനമോടിക്കുന്നവർ അറിയാൻ

ഇതിനുമുൻപ് യുഎഇയിൽ ഏറ്റവുമധികം ഇന്ത്യൻ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്, 2008ലെ സാമ്പത്തിക മാന്ദ്യത്തിലാണ്. അന്ന് 176 പേര് തൊഴിൽ നഷ്ടവും മാനസികവും വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ കാരണവും ആത്മഹത്യ ചെയ്തു.

സോഷ്യോളജിക്കൽ ഗവേഷകനായ അൽ അൻസാരി പറയുന്നതനുസരിച്ച്, രാജ്യത്ത് ആത്മഹത്യയ്ക്ക് ഇരയായവരിൽ ഭൂരിഭാഗവും അവിവാഹിതരോ വിവാഹമോചിതരോ ആയ പുരുഷന്മാരും തൊഴിൽരഹിതരും താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ളവരുമാണ്. ഇവരിൽ ഭൂരിഭാഗത്തിനും വിട്ടുമാറാത്ത മാനസിക വൈകല്യങ്ങൾ ഉണ്ടായിരുന്നു. സ്കീസോഫ്രീനിയ, വിഷാദം, ലഹരിവസ്തുക്കളുടെ ദുരുപയോഗം. കുടുംബപ്രശ്‌നങ്ങൾ, സാമ്പത്തികവും ബന്ധപരവുമായ പ്രശ്‌നങ്ങൾ എന്നിവ ഇത്തരക്കാർ നേരിട്ടിരുന്നു.

പ്രവാസികളുടെ ആത്മഹത്യയ്ക്ക് പ്രധാന കാരണം കടക്കെണികളാണ്. അതായത്, സാമ്പത്തിക സ്ഥിതി മോശമായതിനാൽ പലരും വായ്പ എടുത്താണ് വിദേശത്തേയ്ക്ക് തൊഴിൽ തേടി പറക്കുന്നത്. വലിയ പലിശകൾ അവരുടെ സാമ്പത്തിക ഭദ്രതയെ തകർത്ത് തുടങ്ങുകയും ലോൺ തന്നവർ പോലീസ് കേസുകൾ ഫയൽ ചെയ്യുകയും ചെയ്യുന്നതോടെ ഇവർ കൂടുതൽ കുരുക്കിലേയ്ക്ക് ആകുന്നു. സ്രാവുകൾ പോലെ ലോൺ അധികാരികൾ തങ്ങളുടെ ഇരകളെ വരിഞ്ഞു മുറുക്കാൻ കോടതികളിൽ ഒപ്പിട്ട ചെക്ക് ലീഫുകളും പ്രോമിസറി നോട്ടുകളും ഹാജരാക്കുന്നതോടെ യാത്രാ വിലക്കും ഇവരിൽ പലർക്കും നേരിടേണ്ടിവരും. ചെറുതും വലുതുമായ ജോലികൾ സ്വപ്നം കണ്ട്, മികച്ച ജീവിതത്തിനായി രാപ്പകൽ കഷ്ടപ്പെടുന്ന പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ഇത്തരം വായ്‌പ ബാധ്യതകളാണ്. അതുകൊണ്ട് തന്നെ ലോൺ സ്രാവുകളെ നിയന്ത്രിക്കുന്നത് ഇന്ത്യൻ പൗരന്മാർ നടത്തുന്ന ആത്മഹത്യകളുടെ എണ്ണം കുറയ്ക്കുമെന്നു സാമൂഹിക പ്രവർത്തകർ പറയുന്നു.

read also: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട : ര​ണ്ട​ര കി​ലോ സ്വ​ർ​ണവുമായി 12 പേർ പൊലീസ് പിടിയിൽ

സഹജമായ മാനസിക വൈകല്യങ്ങൾക്കൊപ്പം കുടുംബത്തിനുള്ളിലെ തർക്കങ്ങളും ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം ഒരു ദശലക്ഷം ആളുകൾ ആത്മഹത്യ മൂലം മരിക്കുന്നു, 20 മടങ്ങ് ആളുകൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. അതായത് ആഗോള മരണനിരക്കിൽ 100,000 ൽ 16 പേർ, അല്ലെങ്കിൽ ഓരോ 40 സെക്കൻഡിലും ഒരു മരണവും ഓരോ മൂന്ന് സെക്കൻഡിലും ഒരു ആത്മഹത്യ ശ്രമവും നടക്കുന്നുണ്ട്.

യുവാക്കൾക്കിടയിൽ ആത്മഹത്യാനിരക്ക് വളരെയധികം വർധിച്ചിട്ടുണ്ട്. വികസിത, വികസ്വര രാജ്യങ്ങളിൽ ആത്മഹത്യ ചെയ്യുന്നതിൽ മൂന്നിലൊന്നും യുവാക്കളാണെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കൂടാതെ, ഇൻറർനെറ്റ് യുഗത്തിൽ ഉയർന്നുവരുന്ന ‘സൈബർ ആത്മഹത്യ’ എന്ന പ്രതിഭാസം കൂടുതൽ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button