
നേമം: വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബന്ധുക്കളുടെ ഓട്ടോറിക്ഷകള്‍ കത്തിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റിൽ. പേയാട് സൈനബ മന്‍സിലില്‍ നസീര്‍ (36) ആണ് വിളപ്പില്‍ശാല പൊലീസിന്‍റെ പിടിയിലായത്.
Read Also : ആഭ്യന്തര സുരക്ഷയ്ക്ക് പോലീസ് സേനയെ ആധുനികവത്കരിക്കേണ്ടതുണ്ട്: അമിത് ഷാ
മാര്‍ച്ച് 24 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നസീറും കൂട്ടാളിയും ചേര്‍ന്ന് വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോകള്‍ക്ക് തീവെക്കുകയായിരുന്നു. വിളപ്പില്‍ അലകുന്നം അജയ ഭവനില്‍ രാജേഷ് സഹോദരന്‍ രമേഷ് എന്നിവരുടെ ഓട്ടോറിക്ഷകളാണ് കത്തിനശിച്ചത്.
വിളപ്പില്‍ശാല സി.ഐ എന്‍. സുരേഷ് കുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments