ThiruvananthapuramNattuvarthaLatest NewsKeralaNews

യുവാവിനെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

ആനാട് നെട്ടറക്കോണം കുളവിയോട് മേക്കുംകര തടത്തരികത്ത് വീട്ടിൽ കിച്ചു(22)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

നെടുമങ്ങാട്: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആനാട് നെട്ടറക്കോണം കുളവിയോട് മേക്കുംകര തടത്തരികത്ത് വീട്ടിൽ കിച്ചു(22)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വലിയമല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാർച്ച് 7-ന് രാത്രി 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. പ്രതി, നെട്ടറക്കോണം സ്വദേശിയായ രമേശ്(22)നെ വാളുകൊണ്ട് തലക്ക് വെട്ടി മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നു.

Read Also : ദിവസവും ഇരുന്നുള്ള ജോലി ചെയ്യുന്നവർ നേരിടേണ്ടി വരിക ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ കിച്ചുവിനെ വ്യാഴാഴ്ച രാത്രി ആലുവ ചൊവ്വര ഭാഗത്തു നിന്നുമാണ് എസ്.ഐമാരായ സുനിൽ ഗോപി, ഷഫീർ ലബ്ബ, സി.പി.ഒ സനൽ രാജ്, സി.പി.ഒ ബിജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button