വിവാഹവും ആദ്യരാത്രിയുമൊക്കെ ആകാംക്ഷയോടെ നോക്കി കാണുന്നവരാണ് കൂടുതലും. പലരും ഭാവനയ്ക്കനുസരിച്ച് ആദ്യരാത്രിയെ മനോഹരമാക്കാനാണ് ശ്രമിക്കുക. പക്ഷെ, ഇവിടെ ഒരു യുവാവിന് ആദ്യരാത്രി എന്നാൽ പേടി സ്വപ്നമാണ്. ഈ ഭയം അവന്റെ ജീവൻ തന്നെ എടുത്തിരിക്കുകയാണ്. ആകാംക്ഷ വളരെ പെട്ടെന്ന് ഭയത്തിന് വഴിമാറുകയായിരുന്നു. ആദ്യരാത്രിയെ ഭയന്ന് യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ പാൽനാട് ആണ് സംഭവം.
ആന്ധ്രാപ്രദേശിലെ പാൽനാട് ജില്ലയിലെ മച്ചര്‍ല സാഗര്‍ റിങ് റോഡിലെ കിരണ്‍കുമാർ (32) ആണ് ആത്മഹത്യ ചെയ്തത്. കിരണിന്റെയും ഗുണ്ടൂര്‍ ജില്ലയിലെ തെന്നാലി സ്വദേശിനിയായ യുവതിയുടെയും വിവാഹം ഏപ്രിൽ 11നായിരുന്നു കഴിഞ്ഞത്. അവരുടെ ആചാരമനുസരിച്ച് 16ന് ആയിരുന്നു ആദ്യരാത്രി പ്ലാൻ ചെയ്തത്. ഇതിന്റെ ഭാഗമായി 12ന് വരനും സംഘവും ഗുണ്ടൂരിലേക്ക് പോകാനും തയാറെടുത്തു. ഗുണ്ടൂരിലെത്തിയ കിരൺ കുമാർ ഇപ്പോൾ വരാമെന്ന് കൂടെയുണ്ടായിരുന്നവരോട് പറഞ്ഞശേഷം ബസ് സ്റ്റാൻഡിൽ നിന്ന് കടന്നുകളയുകയായിരുന്നു.
Also Read:ദിവസവും ബദാം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
യുവാവിനെ കാണാതായതോടെ, ഇവർ പോലീസിൽ പരാതി നൽകി. ഇതിനിടെ, കൃഷ്ണ നദിയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് തടേപ്പള്ളി പൊലീസ് അറിയിക്കുകയായിരുന്നു. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മരിച്ചത് കിരൺ ആണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. മകൻ ആദ്യരാത്രിയെ പേടിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ ആത്മവിശ്വാസം നൽകിയിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തടേപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments