പാലക്കാട്: സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാണ്ടിക്കാട് കുറ്റിപ്പുളി സ്വദേശി കരുവത്തില്‍ സലീം (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊലപ്പെട്ട സംഭവത്തിൽ, പ്രകോപനപരമായ രീതിയില്‍ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന്, പോലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് സലീമെന്ന് പോലീസ് പറഞ്ഞു.
Post Your Comments