തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിൽ പിടിക്കപ്പെട്ടതോടെ വാർത്തയിൽ നിറഞ്ഞ താരമാണ് സ്വപ്ന സുരേഷ്. സ്‌പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്റായി ജോലി നോക്കുകയായിരുന്നു സ്വപ്ന. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സാണ് സ്വപ്നയെ ഇവിടെ നിയമിച്ചത്.
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയാകുകയും ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ സ്വപ്നയ്ക്കു നല്‍കിയ ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) പിഡബ്ല്യുസിയ്ക്ക് കത്ത് നൽകി. എന്നാൽ, സ്വപ്ന സുരേഷിനു നല്‍കിയ ശമ്പളം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് പിഡബ്ല്യുസി.
read also: സ്വവര്‍ഗാനുരാഗ ദമ്പതികളെ പബ്ബില്‍ നിന്ന് ഇറക്കിവിട്ടു: പരാതിയുമായി യുവാവ്
19,06,730 രൂപയാണ് സ്വപ്നയ്ക്ക് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വപ്ന കേസിൽപ്പെട്ടതിനു പിന്നാലെ, ഈ തുകയുടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873രൂപ പിഡബ്ല്യുസിയില്‍നിന്ന് ഈടാക്കാന്‍ കെഎസ്‌ഐടിഐഎല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന എം.ശിവശങ്കര്‍, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്‌പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു.
Post Your Comments