Latest NewsNewsIndia

അരവിന്ദ് കെജ്രിവാളിനെതിരെ അപകീർത്തികരമായ പരാമർശം: കോൺഗ്രസ് വനിതാ നേതാവിനെതിരെ കേസ്

അമൃത്സർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് കോൺഗ്രസ് വനിതാ നേതാവിനെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്. കോൺഗ്രസ് നേതാവായ അൽക്ക ലാംബയ്ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 26ന് സദർ രൂപ്നഗർ പോലീസ് സ്റ്റേഷനിൽ അൽക്ക ഹാജരാകണമെന്നാണ് നിർദ്ദേശം.

Read Also: മലപ്പുറത്ത് 11കാരനെ കാണാതെ പൊലീസും ഇആർഎഫും നാട്ടുകാരും തിരച്ചിൽ: അന്വേഷിച്ച് പോയവരിൽ ഒരാൾക്ക് പാമ്പ് കടിയേറ്റു

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്രിവാളിനെതിരെ അൽക്ക അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ആരോപണം. സിആർപിസിയുടെയും ഐപിസിയുടെയും വിവിധ വകുപ്പുകൾ പ്രകാരമാണ് അൽക്കയ്ക്കെതിരെ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് അൽക്കയുടെ വീട്ടിൽ പഞ്ചാബ് പോലീസ് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാതിരുന്നാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കേസിലെ തെളിവുകൾ നശിപ്പിക്കരുതെന്നും പോലീസ് അൽക്കയ്ക്ക് നിർദ്ദേശം നൽകി.

Read Also: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു: സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button