KozhikodeLatest NewsKeralaNattuvarthaNews

ഫിസിക്‌സ് പരീക്ഷ ബുദ്ധിമുട്ടായിരുന്നു: പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിലെ ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസമായതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷയും പ്രയാസമേറിയതായിരുന്നു എന്ന് അനുശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെയാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വീട്ടുകാർ അറിയിച്ചു. ഫിസിക്‌സ് പരീക്ഷ ബുദ്ധിമുട്ടായിരുന്നു എന്ന് അറിയിച്ച അനുശ്രീ, വസ്ത്രം മാറാനായി മുറിയിലേക്ക് പോകുകയായിരുന്നു. എന്നാൽ, പിന്നീട് അനുശ്രീയുടെ അനക്കം കേൾക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്നുനോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.

സെക്‌സ് വര്‍ക്കറാണെന്ന് കാണിച്ച് യുവതിയുടെ ചിത്രവും ഫോണ്‍ നമ്പറും പ്രചരിപ്പിച്ചു : ദിവസവും യുവതിയെ തേടി 800 കോളുകള്‍

ഉടൻ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. പിന്നീട്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button