മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. സീസണിൽ മോശം ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് മുംബൈയുടെ എതിരാളികള്‍. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ഏറ്റവും കൂടുതൽ കിരീടങ്ങള്‍ നേടിയ ടീമുകളാണ് ഇരുവരും. ഏഴാം മത്സരത്തിനിറങ്ങുമ്പോള്‍ ചെന്നൈയുടെ പേരിലുള്ളത് ഒരു ജയം മാത്രമെങ്കില്‍ മുംബൈക്ക് ഒരു മത്സരം പോലും ജയിക്കാനായില്ല.
ഐപിഎൽ ചരിത്രത്തില്‍ ആദ്യമായി ഏഴ് തുടര്‍ തോൽവികളോടെ സീസൺ തുടങ്ങിയ ടീമെന്ന നാണക്കേടിന് അരികിലാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്. ബൗളിംഗ് നിരയുടെ മൂര്‍ച്ചയില്ലായ്‌മയാണ് ഇരു ടീമുകളുടെയും പ്രധാന പ്രശ്നം. ആറ് കളിയിൽ നാലിലും ജസ്‌പ്രീത് ബുമ്ര വിക്കറ്റില്ലാതെ മടങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായി. പരിക്കേറ്റ് സീസണ്‍ നഷ്‌ടമായ പേസര്‍ ദീപക് ചഹറിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ല ചെന്നൈയ്ക്ക് ഇതുവരെ.
Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി!
അതേസമയം, ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം. പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് വിക്കറ്റിനാണ് ഡല്‍ഹി തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 81 റണ്‍സടിച്ച ഡല്‍ഹി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്നാണ് വിജയം അനായാസമാക്കിയത്.
Post Your Comments