Latest NewsKeralaIndia

പഠനത്തിനായി പോയ യുവാവ് തമിഴ്നാട് സ്വദേശിനിക്കൊപ്പം മാസങ്ങളോളം താമസിച്ചു മുങ്ങി: മലപ്പുറത്ത് പെൺകുട്ടിയുടെ സമരം

കുടുംബത്തിന്‍റെ സമ്മതം വാങ്ങി വരാമെന്ന് അറിയിച്ചാണ് യുവാവ് മഞ്ചേരിയിലേക്ക് വന്നത്.

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്‍റെ വീടിനു മുന്നില്‍ പെൺകുട്ടി സമരം ചെയ്ത കേസ് പുതിയ വഴിത്തിരിവിലേക്ക്. ചെന്നൈയില്‍വച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. മലപ്പുറം മഞ്ചേരി കൂമംകുളത്തെ യുവാവിന്‍റെ വീടിനു മുന്നിൽ പഴനി സ്വദേശിയായ പെണ്‍കുട്ടി മൂന്നു ദിവസമായി സമരം ചെയ്തുവരികയാണ്. എന്നാൽ, യുവാവോ വീട്ടുകാരോ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ പഠനാവശ്യത്തിനായി ചെന്ന യുവാവ് പ്രണയം നടിച്ച് വശത്താക്കുക​യായിരുന്നു. മാസങ്ങളോളം ഒന്നിച്ചു താമസിച്ചതായും യുവതി പറയുന്നുണ്ട്.  എന്നാൽ, വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം യുവാവ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. കുടുംബത്തിന്‍റെ സമ്മതം വാങ്ങി വരാമെന്ന് അറിയിച്ചാണ് യുവാവ് മഞ്ചേരിയിലേക്ക് വന്നത്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാതായതോടെ മഞ്ചേരിയിലെത്തിയ പെണ്‍കുട്ടി യുവാവിന്‍റെ വീടിനു മുന്നില്‍ സമരം ആരംഭിച്ചു. ഇതോടെ, യുവാവിനൊപ്പം കുടുംബവും വീട്ടില്‍ നിന്ന് അപ്രത്യക്ഷരായി. പെൺകുട്ടി എന്നിട്ടും സമരം അവസാനിപ്പിച്ചില്ല. രാവും പകലും വീട്ടുപടിക്കൽ സമരം തുടർന്നു. ഇതോടെ, പീഡനം നടന്നത് ചെന്നൈയില്‍ ആയതുകൊണ്ട് തമിഴ്നാട് പൊലീസ് കേസെടുക്കണമെന്ന് കേരള പൊലീസ് പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു. രാവും പകലുമില്ലാതെ സമരം നടത്തിയ പെണ്‍കുട്ടിയെ മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button