മുംബൈ: വെസ്റ്റ് ഇന്‍ഡീസ് നായകൻ കീറോൺ പൊള്ളാര്‍ഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഏകദിന, ടി20 ടീം നായകന്‍ കൂടിയാണ് പൊള്ളാര്‍ഡ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്ന് പൊള്ളാര്‍ഡ് വ്യക്തമാക്കി.
2008ല്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു താരത്തിന്റെ ടി20 അരങ്ങേറ്റം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെയായിരുന്നു അവസാന ടി20 മത്സരം. വെസ്റ്റ് ഇന്‍ഡീസിനായി 123 ഏകദിനങ്ങളില്‍ ബാറ്റേന്തിയ പൊള്ളാര്‍ഡ് 26.01 ശരാശരിയില്‍ 2706 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 13 അര്‍ധ സെഞ്ചുറികളും നേടി. 119 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍.
Read Also:- പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങൾ..
101 ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ പൊള്ളാര്‍ഡ് 25.30 ശരാശരിയില്‍ 1569 റണ്‍സും നേടി. 83 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്കോര്‍. മീഡിയം പേസ് ബൗളര്‍ കൂടിയായ പൊള്ളാര്‍ഡ് ഏകദിനങ്ങളില്‍ 82 വിക്കറ്റും ടി20യില്‍ 42 വിക്കറ്റും വീഴ്ത്തി. 2007ല്‍ ദക്ഷിണഫ്രിക്കക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം.
Post Your Comments