KeralaCinemaMollywoodLatest NewsNewsEntertainment

‘സ്വന്തം മൂത്രം കുടിക്കും, മുഖം കഴുകും’: ഗ്ലാമറിൻ്റെ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി

കൊച്ചി: തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി. യൂറിൻ തെറാപ്പി ആണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറയുന്നു. താൻ തൻ്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. ഗ്ലോബൽ ന്യൂസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തിൽ നിന്നുമാണ് യൂറിൻ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. ‘രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക. കണ്ണിൽ എഴുതുക. ഗാർഗിളിങ് ചെയ്യുക. മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്. എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. സകല രോഗങ്ങൾക്കും പ്രതിവിധിയാണ് മൂത്രം. യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുർആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്’, കൊല്ലം തുളസി പറഞ്ഞു.

Also Read:ഡൽഹിയ്‌ക്കെതിരായ ദയനീയ തോൽവി: പഞ്ചാബ് മാനേജ്മെന്റിനെ വിമർശിച്ച് ഹർഭജൻ

അതേസമയം, വ്യക്തിപരമായ അഭിപ്രായം നടത്തിയപ്പോൾ മതത്തെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിരവധി പേരാണ് നടനെതിരെ രംഗത്ത് വന്നത്. ഇതോടെ തൻ്റെ പ്രസ്താവനയിൽ കൊല്ലം തുളസി മാപ്പ് പറഞ്ഞു. ഖുർആനിൽ അങ്ങനെയൊരു പരാമർശം ഇല്ലെന്നും താൻ മറ്റൊന്നാണ് ഉദ്ദേശിച്ചതെന്നും തുളസി പറഞ്ഞു. ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം സാനിധ്യമായിരുന്ന, അഭിനേതാവാണ് കൊല്ലം തുളസി. വില്ലനായും ശക്തനായ രാഷ്ട്രീയനേതാവുമായൊക്കെ കൊല്ലം തുളസി എന്ന നടൻ അരങ്ങ് തകർത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button