Latest NewsIndiaNews

നിർണായക നേട്ടം: 15-18 വയസിനിടയിലുള്ള 55 ശതമാനത്തിലധികം പേരും വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസിനിടയിലുള്ള 55 ശതമാനത്തിലധികം പേരും വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 5,79,70,064 കൗമാരക്കാർ വക്‌സിന്റെ ആദ്യ ഡോസും 4,07,45,861 പേർ രണ്ടാമത്തെ ഡോസുകളും സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. വാക്സിനേഷൻ സ്വീകരിച്ചതിന് ശേഷവും ജാഗ്രത തുടരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: ‘കളികൾ കാണാൻ കിടക്കുന്നതേയുള്ളൂ’, ബോളിവുഡിൽ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാൻ ശ്രീശാന്ത് റെഡി

ജനുവരി മാസമാണ് രാജ്യത്ത് 15 മുതൽ 18 വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ തുടങ്ങിയത്. മാർച്ച് 16 ന് 12 വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനും ആരംഭിച്ചു. അറുപത് വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനിച്ചിരുന്നു. ഇതുവരെയായി 186.90 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button