ഛപ്ര: ബിഹാറിലെ ഛപ്രയിൽ നിന്നും പുറത്തുവരുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് യുവാവ്. ദിദര്‍ഗഞ്ച് സ്വദേശി സന്തോഷ് കുമാറാണ് ( 23) അറസ്റ്റിലായത്. മനുഷ്വത്വത്തെ നാണം കെടുത്തുന്ന സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
Also Read:ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും
ഏറെ നാളായി ഇയാള്‍ അകിൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നവദിയാരി ഗ്രാമത്തിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഹീനമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് എസ്.പി ശരൺ പറഞ്ഞു. കേസിൽ വേഗത്തിലുള്ള വിചാരണ പൂർത്തിയാക്കി പ്രതിക്ക് കൃത്യമായ ശിക്ഷ വാങ്ങി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഈ സംഭവം വളരെ ലജ്ജാകരമാണ്, പോലീസ് ഇത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പെൺകുട്ടിയുടെയും പ്രതിയുടെയും വൈദ്യപരിശോധന നടത്തി. സംഭവത്തിൽ ഗ്രാമവാസികൾക്കിടയിൽ രോഷമുണ്ട്. കുറ്റകൃത്യത്തിന്റെ തോത് കണക്കിലെടുത്ത്, സാധ്യമായ ഏറ്റവും ശക്തമായ ശിക്ഷ ഉടൻ നൽകണമെന്ന് ഗ്രാമവാസികൾ ആഗ്രഹിക്കുന്നു’, അദ്ദേഹം പറഞ്ഞു.
Post Your Comments