തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും വരുമാന നേട്ടവുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. പത്തു ദിവസത്തെ വരുമാനം 61,71,908 രൂപ. ടിക്കറ്റ് ഇനത്തിലാണ് ഇത്രയും തുക വരുമാനം ലഭിച്ചത്. സർവ്വീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 20 വരെ 1,26,818 കിലോമീറ്ററാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് നടത്തിയത്.
എസി സ്ലീപ്പർ ബസിൽനിന്നും 28,04,403 രൂപയും, എസി സീറ്ററിന് 15,66,415 രൂപയും, നോൺ എസി സർവ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. ബസുകളുടെ പെർമിറ്റിനു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ, പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ 100 ബസുകളും സർവ്വീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് അധികൃതർ വ്യക്തമാക്കി.
അനധികൃത പാർക്കിംഗ്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്
നിലവിൽ, 30 കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളാണ് സർവ്വീസ് നടത്തുന്നത്. 8 എസി സ്ലീപ്പർ ബസുകളും ബെംഗളൂരുവിലേക്കാണ് സർവ്വീസ് നടത്തുന്നത്. എസി സീറ്റർ ബസുകൾ പത്തനംതിട്ട- ബെംഗളൂരു, കോഴിക്കോട്- ബെംഗളൂരു എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവ്വീസ് നടത്തിയത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങിലേക്കാണ് നോൺ എസി സർവ്വീസ് നടത്തുന്നത്.
Post Your Comments