KeralaLatest NewsNews

കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍

കൊല്ലം: മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്‌ളാറ്റ് റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23) ഇവരുടെ കാമുകനും അയല്‍വാസിയുമായ പുക്കുളം സുനാമി കോളനി ഫ്‌ളാറ്റ് എസ്. എസ് മന്‍സിലില്‍ ഷബീര്‍ (23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also : പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നല്‍കുന്ന ഫണ്ടുകള്‍ പിണറായി സർക്കാർ വകമാറ്റുന്നു: കെ സുരേന്ദ്രൻ

റിന്‍ഷിദയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ 17ന് രാത്രി റിന്‍ഷിദ മൂന്ന് വയസുളള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടില്‍ നിന്നും പോകുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയില്‍ ഇവരെ കാണാതായതിന് പോലീസ് കേസെടുത്തു. തുടര്‍ന്ന്, ഇരുവരേയും വര്‍ക്കലയില്‍ നിന്ന് പോലീസ് പിടികൂടി.

ഇരുവര്‍ക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്. ഏഴുവര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയത്.

ഷബീറിനെ കൊല്ലം ജില്ലാ ജയിലിലും, റിന്‍ഷിദയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button