Latest NewsEducationNewsIndia

 വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാന്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി. അനുമതി

ന്യൂഡൽഹി: വിദേശ സർവകലാശാലകളുമായി സഹകരിക്കാൻ ഇന്ത്യൻ സർവകലാശാലകൾക്ക് യു.ജി.സി. (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) അനുമതി നൽകി. സംയുക്ത ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാനും സർവകലാശാലകൾക്ക് അനുമതി നൽകിയതായി യു.ജി.സി. അറിയിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.

ഇതോടെ സംയുക്ത കോഴ്സുകളിൽ ചേരുന്ന വിദ്യാർഥികൾക്ക്, ആ പ്രോഗ്രാമിന്റെ തരം അനുസരിച്ച് നിശ്ചിത ശതമാനം കോഴ്സ് ക്രെഡിറ്റ് വിദേശ സർവകലാശാലകളിൽനിന്ന് നേടാം. ഇതിനായി ഇനി മുതല്‍ വിദ്യാർഥികൾ വിദേശ സർവകലാശാലകളിൽ പ്രവേശനം തേടേണ്ടതില്ല.

വിദേശ സർവകലാശാലകളുമായി സഹകരിക്കാനുള്ള അനുമതി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ പരിഷ്കരണങ്ങൾക്ക് വഴിവയ്ക്കുമെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദേഷ് കുമാർ വ്യക്തമാക്കി. ട്വിന്നിങ് പ്രോഗ്രാം, ജോയിന്റ് ഡിഗ്രി പ്രോഗ്രാം, ഡ്യുവൽ ഡിഗ്രി പ്രോഗ്രാം എന്നീ മൂന്നുതരം കോഴ്സുകൾ പരസ്പര സഹകരണത്തിലൂടെ സർവകലാശാലകൾക്ക് വാഗ്ദാനം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button