മുംബൈ: പളളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം പ്രാവർത്തികമാക്കി മുസ്ലിം സംഘടന. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനായി സർക്കാരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്ന് നിർദേശം നൽകി മുസ്ലിം സംഘടന. മഹാരാഷ്ട്രയിലെ ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് ആണ് നിർദേശം നൽകിയത്.
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി തേടണമെന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ജാമിയത്ത്-ഉലമ-ഇ-ഹിന്ദിന്റെ നിർദേശം. മതപരമായ സ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാമെന്ന മുൻ കോടതി ഉത്തരവുകൾ നടപ്പാക്കാൻ തിങ്കളാഴ്ച മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ പളളികളും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി തേടണമെന്നായിരുന്നു സർക്കാർ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിൽ നിന്നും സമ്മതം വാങ്ങാൻ ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് പള്ളികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണുള്ളതെന്നും, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പൊലീസിന്റെ അനുമതി ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി സംഘടനയുടെ സെക്രട്ടറി ഗുൽസാർ അസ്മി രംഗത്ത് വന്നിരുന്നു. അനുമതി തേടാത്തവർ നിർബന്ധമായും തേടിയിരിക്കണമെന്നും
അനുമതി നൽകിയതിൽ സർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments