നോയിഡ: സ്കൂൾ ബസിന്റെ ജനലിലൂടെ തല പുറത്തിട്ട വിദ്യാർത്ഥി മരിച്ചു. പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ചാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി അനുരാഗ് മെഹ്റയുടെ മരണം. ഗാസിയാബാദിലെ മോദിനഗർ പട്ടണത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അനുരാഗ്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ, സ്കൂൾ അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്കൂൾ അധികൃതരെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു.
Post Your Comments