ThiruvananthapuramNattuvarthaLatest NewsKeralaNews

‘ജഹാംഗിർപുരിയിലെ പൊളിക്കൽ നടപടി രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനം ‘: രമേശ്‌ ചെന്നിത്തല

ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: ഡൽഹിയിലെ ജഹാംഗിർപുരിയിലെ പൊളിക്കൽ നടപടി രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയുടെ ഉത്തരവിനെപ്പോലും ബഹുമാനിക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമം നടന്നത്. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

ഡൽഹിയിലെ ജഹാംഗിർപുരിയിൽ കണ്ടത് ഈ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനമാണ്. ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതിയുടെ ഉത്തരവിനെപ്പോലും ബഹുമാനിക്കാതെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

Also Read : ഭാരതപ്പുഴയിലെ തടയണകളില്‍ നിന്ന് മണലെടുപ്പ് ആരംഭിച്ചു

സുപ്രീംകോടതിയിൽ നിന്ന് കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്യാനുള്ള വിധി പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷവും കോടതിവിധിയെ തെല്ലും മാനിക്കാതെയാണ് ബി.ജെ.പി ഭരിക്കുന്ന കോർപറേഷൻ മുന്നോട്ടുപോയത്.

സുപ്രീംകോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ മഹത്തായ മൂല്യങ്ങളുടെ നെഞ്ചിൽ ബുൾഡോസർ കയറ്റിയിറക്കുന്ന ജനാധിപത്യവിരുദ്ധതയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ഇത്തരം നീക്കങ്ങളെ രാജ്യത്തെ എല്ലാ ജനാധിപത്യവിശ്വാസികളും ഒന്നിച്ചുനിന്ന് എതിർത്ത് പരാജയപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ബുൾഡോസർ രാഷ്ട്രീയമല്ല, ഭരണഘടനയെയും നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും അംഗീകരിക്കാൻ കഴിയുന്ന രാഷ്ട്രീയമാണ് ഇന്ത്യക്കാവശ്യം.

The BJP Govts are not only bulldozing the houses and establishments of poor but also razing the constitution and judiciary. The brazennes shown by BJP is a challenge on integrity of India. These vindictive acts by Govt should end.

shortlink

Related Articles

Post Your Comments

Related Articles


Back to top button