മണ്ണുത്തി: തൃശ്ശൂർ മണ്ണുത്തിയില്‍ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പിതാവ് തൂങ്ങി മരിച്ചനിലയില്‍. മണ്ണുത്തി നെട്ടിശേരിയിലാണ് സംഭവം.
ഇവിടെ വാടകയ്ക്കു താമസിക്കുന്ന അയ്യപ്പത്തു വീട്ടിൽ അർജുനനാണു (60) മകനെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയതത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ അച്ഛനും മകനുമായി വഴക്കു നടന്നിരുന്നു. രാത്രിയിൽ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പിതാവ് തൂങ്ങിമരിച്ചതായാണു പോലീസ് നിഗമനം. കയ്യിലും കാലിലും മുറിവേറ്റ മകൻ അഭിലാഷിനെ (36) ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.
Post Your Comments