കോയമ്പത്തൂര്‍: കേരളത്തില്‍ വികസന പദ്ധതികള്‍ക്ക് തടസം നില്‍ക്കില്ലെന്ന സിപിഎം നിലപാട് അയല്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ മാറുന്നു. തമിഴ്‌നാട്ടില്‍ ആറുവരി അതിവേഗപാത പദ്ധതിക്കെതിരെ സിപിഎം സമരത്തിലാണ്. കോയമ്പത്തൂര്‍-കരൂര്‍ എക്‌സ്പ്രസ്വേ സ്ഥാപിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ പദ്ധതിക്കെതിരെ ഫെഡറേഷന്‍ ഓഫ് കോയമ്പത്തൂര്‍ റീജണല്‍ ഫാര്‍മേഴ്‌സ് നടത്തിയ സമരം സിപിഎം നേതാവ് പി.ആര്‍.നടരാജന്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്.
Read Also : വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹ സമരം, സംഭവം മലപ്പുറത്ത്
കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ വീടുകളും കൃഷി ഭൂമിയും അടക്കം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ആവേശം കൊള്ളുമ്പോഴാണ്, അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സിപിഎം നിലപാട് മാറ്റിയത്.
പദ്ധതിക്കായി 3,000 ഏക്കര്‍ കൃഷിഭൂമി നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിലവിലെ പാത ആവശ്യമുള്ള ഭാഗങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മിച്ചു വീതികൂട്ടിയാല്‍ മതിയെന്നും എംപി പറഞ്ഞു.
.
Post Your Comments