KeralaLatest NewsNews

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹ സമരം, സംഭവം മലപ്പുറത്ത്

യുവതി യുവാവിന്റെ വീട്ടിലെത്തിയതോടെ പണം നല്‍കി തിരിച്ചയക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തി

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാഗ്രഹ സമരം. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിൽ തമിഴ്‌നാട് സ്വദേശിനിയാണ് സത്യാഗ്രഹ സമരം നടത്തിയത്. സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥയാണ് യുവതി. നാല് ദിവസത്തെ സത്യാഗ്രഹത്തിന് ശേഷം തമിഴ്‌നാട് പൊലീസിന് പരാതി നല്‍കാന്‍ യുവതി ചെന്നൈയിലേക്ക് മടങ്ങി.

read also: തുടർച്ചയായ ട്രാഫിക്ക് സിഗ്നൽ ബാറ്ററി മോഷണം : വെട്ടിലായി പോലീസ്

വിവാഹ വാഗ്ദാനം നല്‍കി ചെന്നൈയില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ജോലിചെയ്യുന്ന ചെന്നൈയിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനായ യുവാവുമായി സൗഹൃദത്തിലായ പ്രണയത്തിലായി. വിവാഹ വാഗ്ദാനം നല്‍കി ഏഴ് മാസത്തോളം ഒന്നിച്ചു താമസിച്ചു. പിന്നീട് യുവാവ് ചെന്നൈയില്‍ നിന്ന് മുങ്ങിയെന്നാണ് യുവതിയുടെ പരാതി.

യുവതി യുവാവിന്റെ വീട്ടിലെത്തിയതോടെ പണം നല്‍കി തിരിച്ചയക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തി. പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ വീട്ടുകാര്‍ വീട് പൂട്ടി അയല്‍പക്കത്തെ ബന്ധു വീട്ടിലേക്ക് മാറി. തുടര്‍ന്ന് യുവതി യുവാവിന്റെ വീട്ടില്‍ സത്യാഗ്രഹം തുടങ്ങി. പൊലീസ് സ്ഥലത്തെത്തി യുവതിയെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. നിയമ നടപടികളില്‍ എല്ലാ സഹായവും ചെയ്യാമെന്ന് മഞ്ചേരി പൊലീസ് ഉറപ്പ് നല്‍കിയതോടെ യുവതി ചെന്നൈ പോലീസിൽ പരാതി നൽകാൻ പോയിരിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button