Latest NewsCricketNewsSports

പെരുമാറ്റച്ചട്ടം ലംഘിച്ചു: കെ‌എൽ രാഹുലിനും സ്റ്റോയിനിസിനും പിഴ

മുംബൈ: ഐപിഎല്ലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ‌എൽ രാഹുലിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. റൂൾ 1 പ്രകാരമുള്ള കുറ്റമാണ് രാഹുൽ ചെയ്തത് എന്നാണ് റിപ്പോർട്ട്. താരം കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ഈ പ്രീമിയർ ലീഗിൽ ഇത് മൂന്നാം തവണയാണ് ഒരു ടീമിന്റെ നായകൻ സമാന കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത്.

ഇതേ മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്‌നൗ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസും ശാസിക്കപ്പെട്ടു. അമ്പയറുടെ തീരുമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച സ്റ്റോയിനിസ് മോശം പദം ഉപയോഗിച്ചിരുന്നു. ഇതും റൂൾ 1 കുറ്റം തന്നെയായിട്ടാണ് പരിഗണിക്കപ്പെട്ടത്. ബാറ്റിംഗ് ഓർഡറിൽ അനാവശ്യമായി വരുത്തിയ മാറ്റങ്ങളാണ് ലഖ്‌നൗവിനെ തോൽവിയിലേക്ക് നയിച്ചതെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

Read Also:- ഉപ്പ് തുറന്നുവയ്ക്കരുത്!

അതേസമയം, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ 18 റണ്‍സിനാണ് റോയൽ ചലഞ്ചേഴ്‌സ് പരാജയപ്പെടുത്തിയത്. ജയത്തോടെ ബാംഗ്ലൂർ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button