തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയില്‍. കടകംപള്ളി അണമുഖം ഒരുവാതില്‍ക്കോട്ട പള്ളിവിളാകത്ത് വീട്ടില്‍ സൂരജിനെയാണ് (26) പേട്ട പൊലീസ് പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശംഖുമുഖം അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ്, എസ്.ഐമാരായ രതീഷ്, സുനില്‍, സി.പി.ഒമാരായ വിനോദ്, ഷമ്മി, രാജാറാം, രഞ്ജിത്ത്, അനില്‍, അന്‍സാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments