ശരീരഭാരം വര്‍ദ്ധിക്കുന്നത് ഇന്ന് പലരിലും ആശങ്കയുളവാക്കുന്ന ഒരു സംഗതിയാണ്. എന്നാല്‍, ചിട്ടയായ ഒരു ജീവിതചര്യയിലൂടെ ശരീരഭാരത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. പ്രഭാത ഭക്ഷണം കഴിക്കുകയെന്നത് ആരോഗ്യകരമായ ഒരു ശരീരത്തില്‍ നിര്‍ണ്ണായകമായ ഘടകമാണ്. ഒപ്പം ജലാംശവും ശരീരത്തില്‍ നിലനിര്‍ത്തുവാന്‍ സാധിക്കണം.
പുരുഷന്‍മാര്‍ക്ക് ദിവസം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ഏകദേശം 3.7 ലിറ്റര്‍ വെള്ളവും വനിതകള്‍ക്ക് ഏകദേശം 2.7ലിറ്റര്‍ വെള്ളവും ആവശ്യമാണ്. ഉപയോഗിക്കുന്ന എല്ലാ പാനീയങ്ങളും കഴിക്കുന്ന ഭക്ഷണത്തിലെ ജലാംശവും ഉള്‍പ്പടെയാണിത്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.
ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുന്നതും ദഹനത്തെ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങളും കഴിക്കണം. സോഡ, പഞ്ചസാരയുടെ അതിപ്രസരമുള്ള പാനീയങ്ങള്‍, ചോക്ലേറ്റ്, കേക്കുകള്‍, ജാമുകള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തണം. പകരം ഫ്രഷായതും ഉണക്കിയതുമായ പഴങ്ങള്‍ കഴിക്കണം.
മധുരപലഹാരങ്ങള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍, ഉപ്പും കഫീനും കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അപകടകരമാണ്. മറ്റൊന്ന് ചിട്ടയായ വ്യയാമ മുറകളാണ്. ഒരാഴ്ച്ചയില്‍ 150 മിനുട്ടെങ്കിലും വ്യായാമത്തിലേര്‍പ്പെടാന്‍ സമയം കണ്ടെത്തിയാല്‍ അമിത വണ്ണത്തെ നമുക്ക് ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്താം.
Post Your Comments