തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട, ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബെഹനാൻ എംപി. പിണറായി വിജയനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017ലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2017മുതൽ അഞ്ച് വര്‍ഷത്തിനിടെ മുപ്പതിലേറെ തവണ കേസ് മാറ്റിവച്ചു. സിബിഐയുടെ ആവശ്യപ്രകാരമാണ് കൂടുതൽ തവണയും ലാവ്ലിൻകേസ് മാറ്റിവച്ചിട്ടുള്ളത്.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട അഴിമതി കേസുകൾ അതിവേഗം പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ്, ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കപ്പെടുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകുമെന്നും ബെഹനാൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ കേസിൽ കക്ഷി ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments